ചിക്കൻ ഫ്രൈ കിട്ടാൻ വൈകി… ഹോട്ടൽ ജീവനക്കാർക്ക് നേരെ മര്‍ദ്ദനം

പത്തനംതിട്ട: ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന് പത്തനംതിട്ടയില്‍ ഹോട്ടൽ ജീവനക്കാർക്ക് നേരെ മർദ്ദനം. പത്തനംതിട്ട നഗരത്തിലാണ് സംഭവം. 

ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ജിതിന്‍ എന്നയാളാണ് ഹോട്ടല്‍ ജീവനക്കാരെ മർദ്ദിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാലുപേർക്ക് പരിക്കേറ്റു. റാന്നി സ്വദേശിയായി ജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
أحدث أقدم