ഡൽഹി: ചൈനീസ് വനിതയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡൽഹി പോലീസ്. ബുദ്ധമത സന്യാസിയായി ഡൽഹിയിൽ തുടർന്ന കായ് റൂ എന്ന വനിതയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധം പുലർത്തുന്നവരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്കുമാണ് അന്വേഷണം. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തെ തുടർന്നാണ് ചൈനീസ് യുവതിയെ ഡൽഹി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ ടിബറ്റൻ അഭയാർഥി കേന്ദ്രത്തിൽ നിന്നാണ് ചൈനയിലെ ഹൈനാൻ പ്രവിശ്യ സ്വദേശിയായ യുവതിയെ ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ബുദ്ധമത വിശ്വാസിയായതിനാലാണ് ഇന്ത്യയിലേക്ക് എത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ യുവതി നൽകിയ മൊഴിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് പൗരന്മാരായ ചില തന്നെ വധിക്കാൻ പദ്ധതിയിട്ടുവെന്നും ഇവർ പോലീസിനോട് പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, സ്വത്ത് കൈമാറ്റം എന്നീ വകുപ്പുകളാണ് ചൈനീസ് വനിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കായ് റൂവിനെ ഡൽഹിയിലെ ടിബറ്റൻ അഭയാർഥി കോളനിയിൽ നിന്ന് പോലീസ് പിടികൂടുമ്പോൾ നേപ്പാളിൻ്റെ ഐഡൻ്റിറ്റി കാർഡ് കൈവമുണ്ടായിരുന്നു. ഡോൽമ ലാമ എന്ന പേരിൽ കാഠ്മണ്ടു സ്വദേശിയെന്നാണ് ആ ഐഡന്റിറ്റി കാർഡിൽ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് റീജണൽ രജിസ്ട്രേഷൻ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഇവർ ചൈനീസ് പൗരനാണെന്ന് വ്യക്തമായത്. ബുദ്ധ സന്യാസിയുടെ വേഷം ധരിച്ച് മുടി ചെറുതാക്കി കളർ ചെയ്തിരുന്നു. പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇംഗ്ലീഷ്, മന്ദാരിൻ, നേപ്പാളി ഭാഷകൾ ഇവർക്ക് പ്രാവീണ്യമുണ്ട്. ചൈനീസ് പാസ്പോർട്ടുമായി 2019ൽ ആദ്യമായി ഇന്ത്യയിലെത്തിയ യുവതി 2020ൽ മടങ്ങിപ്പോയിരുന്നു. 2022 സെപ്റ്റംബറിൽ ഇന്ത്യയിലേക്ക് വീണ്ടും എത്തിയ ഇവർ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രണ്ടാം വരവിൽ ഡൽഹിയിലെ മജ്നു കാ ടിലയിലേക്ക് താമസം മാറ്റുകയുമായിരുന്നു.