നാമനിർദ്ദേശ പത്രികകളെല്ലാം കീറി എറിഞ്ഞു…എസ് എഫ് ഐ ജില്ലാ സെക്രട്ടറിക്കെതിരെ കേസ്



 
കണ്ണൂ‍ർ: കണ്ണൂർ എസ് എൻ കോളേജിലുണ്ടായ സംഘ‍ർഷത്തിൽ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ എസ് എൻ കോളേജിലെ റിട്ടേണിങ്ങ് ഓഫീസറെ മുറിയിൽ പൂട്ടിയിട്ട സംഭവത്തിലാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ , ആദർശ് , അർജുൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള എസ് എഫ് ഐ നോമിനേഷൻ തള്ളിയതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സംഘർഷത്തിന് പിന്നാലെ കോളേജ് പ്രിൻസിപ്പാൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് ടൗൺ പൊലീസ് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
أحدث أقدم