'ആ പോലീസുകാരൻ രാജ്യദ്രോഹി'; സൈന്യം ഇടപെടണം, വിഷ്ണുവിന് നീതി ആവശ്യപ്പെട്ട് ആർമിയുടെ പേജിൽ മലയാളികൾ


കൊല്ലം: കിളികൊല്ലൂരിൽ പോലീസ് സൈനികനെ മർദ്ദിച്ച സംഭവം വിവാദമാകുന്നതിനിടെ സൈന്യത്തിന്‍റെ ഇടപടെൽ ആവശ്യപ്പെട്ട് ഇന്ത്യൻ ആർമിയുടെ സോഷ്യൽ മീഡിയ പേജുകളിൽ മലയാളികളുടെ കമന്‍റുകൾ. ജസ്റ്റിസ് ഫോർ സോൾജിയർ വിഷ്ണു (#justiceforsoldiervishnu) ക്യാംപെയ്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിഷയത്തിൽ സൈന്യം ഇടപെടാൻ ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടയിൽ തന്നെയാണ് സൈനികന് നീതി തേടിയും പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടും കമന്‍റുകൾ നിറയുന്നത്. സൈനികനെയും സഹോദരനെയും കേരള പോലീസ് ക്രൂരമായി തല്ലിച്ചതച്ചെന്നും ഇവർക്കെതിരെ നടപടി ഒന്നും എടുത്തിട്ടില്ലെന്നുമാണ് കൂടുതൽ പേരും കമന്‍റ് ബോക്സിൽ പറയുന്നത്. സൈനികന്‍റെയും സഹോദരന്‍റെയും ചിത്രവും മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ പങ്കിട്ടാണ് ആർമി വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം പലരും ഉയർത്തുന്നത്. സൈനികനെ മർദ്ദിച്ച പോലീസുകാരൻ രാജ്യദ്രോഹിയാണെന്ന പോസ്റ്ററുകളും ആർമിയുടെ പേജിൽ പലരും കമന്‍റ് ചെയ്തിട്ടുണ്ട്. കേരള പോലീസിനെ ക്രിമിനലുകളെന്നും പോലീസ് സൈനികൻ വിഷ്ണുവിനും സഹോദരനുമെതിരെ നടത്തിയത് ക്രൂരതയാണെന്നും ആരോപിക്കുന്നതാണ് പല കമന്‍റുകളും സൈനികനെ പോലീസ് മർദ്ദിച്ചതിന്‍റെ വാർത്തയുടെ ലിങ്കുകളും ആർമിയുടെ എഡിജിപിഐ- ഇന്ത്യൻ ആർമി (ADGPI - Indian Army) യുടെ ഫേസ്ബുക്കിലെ പോസ്റ്റുകൾക്ക് കീഴിൽ മലയാളികൾ ആവശ്യപ്പെടുന്നുണ്ട്,. അതേസമയം കിളികൊല്ലൂർ ലോക്കപ്പ് മർദനത്തിൽ കേന്ദ്ര തല അന്വേഷണത്തിന് കളമൊരുങ്ങുകയാണ്. പ്രതിരോധ മന്ത്രിക്ക് വിഷ്ണുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ഉണ്ടാകും. കൊല്ലം സിറ്റി പോലീസ് കമ്മീഷണറിൽ നിന്നുൾപ്പെടെ ഇതുസംബന്ധിച്ച് വിശദീകരണം തേടിയേക്കും. സൈനിക ഉദ്യോഗസ്ഥർ പ്രാഥമികമായി വിഷ്ണുവിന്‍റെ കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മദ്രാസ് റെജിമെൻ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരം ശേഖരിച്ചെന്നാണ് റിപ്പോർട്ട്. സൈനികൻ മർദ്ദനത്തിനിരയായ സംഭവം ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തതോടെ കേസിന് വലിയ പ്രസക്തിയാണുണ്ടായത്. മര്‍ദനമേറ്റ യുവാക്കളുടെ പരാതിയില്‍ ഉന്നതതല അന്വേഷണം തുടരുമ്പോൾ വിഡിയോ പുറത്തു വന്നതും പോലീസിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥൻ സൈനികനെ തല്ലുന്നത് വ്യക്തമാണ്. ഇതോടെ വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെവീഴുന്നതും ദൃശ്യങ്ങളിലുണ്ട്

أحدث أقدم