'ഇതൊന്നും ഓർമ്മിക്കുന്നില്ലെങ്കില്‍ മാനനഷ്ടകേസ് കൊടുക്കൂ'; ശ്രീരാമകൃഷ്ണൻ‌റെ ചിത്രങ്ങൾ പങ്കുവെച്ച് സ്വപ്ന സുരേഷ്


തിരുവനന്തപുരം: ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സ്വപ്ന സുരേഷ്. സ്വപ്ന സുരേഷിൻ‌റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയയാണ് സ്വപ്ന അദ്ദേഹത്തിന്റെ സ്വകാര്യ ചിത്രങ്ങളെന്ന് പേരിലാണ് ഫേസ്ബുക്കിൽ സ്വപ്ന സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയും ഓർമപ്പെടുത്താലണിത്. ഇതൊന്നും ഓർമ്മയില്ലെങ്കിൽ എനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കൂ. ബാക്കി തെളിവുകൾ ഞാൻ കോടതിയിൽ ഹാജരാക്കിക്കൊള്ളാം' എന്നായിരുന്നു സ്വപ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്ക‍ര്‍ ശ്രീരാമ കൃഷ്ണനുമെതിരെയാണ് സ്വപ്ന സുരേഷ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് തോമസ് ഐസക് നേരത്തേ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീരാമകൃഷ്ണനും സ്വപ്നയുടെ ആരോപണങ്ങൾ തള്ളിയിരുന്നു. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി തനിക്കില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം അസത്യം പ്രചരിപ്പിക്കപ്പെടുകയാണ്. വ്യക്തിഹത്യക്ക് പിന്നിൽ സംഘ പരിവാറിന്റെ കുബുദ്ധിയാണ്.. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതൊനൊപ്പം നിയമപരമായ വശങ്ങളും പരിശോധിക്കും. പാർട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്നു ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.

أحدث أقدم