കൊച്ചി : മേയര്‍ എം അനില്‍ കുമാര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം...
എന്റെ ഒഫിഷ്യൽ വെരിഫൈഡ് ഫേസ്ബുക്ക് പേജ് (M.Anilkumar ) സെപ്റ്റംബർ 28 മുതൽ ഹാക്ക് ചെയ്യപെട്ടിട്ടുണ്ട് .
വിവരം അറിഞ്ഞ ഉടനെ തന്നെ കേരള സൈബർ ക്രൈം ഡിപാർട്ട്മെന്റിലും ഫേസ് ബുക്ക് ഓഫിഷ്യൽസിനും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു, പേജ് തിരിച്ചു കിട്ടുന്നതിന് വേണ്ടി ടീം പരമാവധി പരിശ്രമിക്കുന്നുണ്ട്.
പേജ് തിരിച്ചു കിട്ടുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കുന്നതാണ്.
സെപ്തംബർ 28 മുതൽ ഫേസ്ബുക്കിൽ വന്നിട്ടുളള പോസ്റ്റുകളോ മെസേജുകളോ ഞാനോ എന്റെ ഓഫീസിൽ നിന്നോ ഉള്ളതല്ല.
അത്തരം സന്ദേശങ്ങളോ പോസ്റ്റുകളോ ശ്രദ്ധയിൽ പെട്ടാൽ അവഗണിക്കണമെന്നും ഓഫീസുമായി അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.