കൊല്ലം : കടയ്ക്കല്‍ സ്വദേശിനിയാണ് പിടിയിലായത്. മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷമാണ് യുവതിയായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന കാമുകന്‍ അനില്‍ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ മാസം 22നാണ് യുവതി മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം നാടുവിട്ടത്.
യുവതിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി.
രണ്ട് കുട്ടികളാണ് യുവതിയ്ക്കുള്ളത്. ഇതില്‍ മൂന്നര വയസ്സുള്ള മൂത്ത മകളെയാണ് അങ്കണവാടിയില്‍ ഉപേക്ഷിച്ചത്. ഇളയ കുട്ടിയെ യുവതി ഒപ്പം കൊണ്ടുപോയിരുന്നു. സംഭവത്തില്‍ കടയ്ക്കല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം പുരോഗമിച്ചത്.