അങ്കണവാടിയില്‍ കയറി കഞ്ഞിവച്ചു കുടിക്കുന്ന കള്ളൻ പിടിയിൽ

 


കണ്ണൂർ: അങ്കണവാടിയിൽ കയറി കഞ്ഞി വച്ചു കുടിക്കുന്ന കള്ളൻ കണ്ണൂരിൽ പിടിയിൽ. മട്ടന്നൂർ സ്വദേശി വിജേഷിനെയാണ് കണ്ണൂർ ടൗൺ സി ഐ ബിനു മോഹനനും സംഘവും പിടികൂടിയത്. താണയിലെ അങ്കണവാടിയിൽ നിന്ന് പണവും ഇയാൾ മോഷ്ടിച്ചിരുന്നു. രണ്ട് അങ്കണവാടികളിൽ നിന്നായി 4 തവണ കഞ്ഞി വച്ച് കുടിച്ച ശേഷം ഭക്ഷ്യ വസ്തു നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡി​ലെ വസ്ത്ര വ്യാപാര സ്ഥാനത്തിലും ഇയാൾ മോഷണം നടത്തിയിരുന്നു.

أحدث أقدم