ആക്രമിച്ചപ്പോൾ എ​ൽ​ദോ​സ്‌ കുന്നപ്പിള്ളി ധരിച്ച ടീഷർട്ട്‌ യുവതിയുടെ വീട്ടിൽ; വസ്ത്രങ്ങളും പ​കു​തി ഉ​പ​യോ​ഗി​ച്ച മ​ദ്യ​ക്കു​പ്പി​യും കണ്ടെടുത്തു


 
തി​രു​വ​ന​ന്ത​പു​രം : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയിൽ കൂടുതൽ തെളിവുകൾ കണ്ടെടുത്തു. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ എം എ​ൽ ​എ മ​ർ​ദി​ച്ചെ​ന്ന്​ പ​റ​യു​ന്ന ദി​വ​സം ധ​രി​ച്ചി​രു​ന്ന ടീ​ഷ​ർ​ട്ടാണ് കണ്ടെത്തിയത്. മ​ർ​ദ​ന​മേ​ൽ​ക്കു​മ്പോ​ൾ യു​വ​തി ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും പ​കു​തി ഉ​പ​യോ​ഗി​ച്ച മ​ദ്യ​ക്കു​പ്പി​യും പൊ​ലീ​സിന് ലഭിച്ചു. പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ്‌ തെളിവുകൾ കണ്ടെത്തിയത്. 

സം​ഭ​വ​ദി​വ​സം എ​ൽ​ദോ​സ്‌ പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലേ​ക്ക്‌ മ​ദ്യ​വു​മാ​യാ​ണ്‌ എ​ത്തി​യതെന്നാണ് പരാതിയിൽ പറയുന്നത്. ഇത് തെ​ളി​യി​ക്കു​ന്ന പ​കു​തി ഉ​പ​യോ​ഗി​ച്ച മ​ദ്യ​ക്കു​പ്പി​യും പൊ​ലീ​സ്‌ ശേ​ഖ​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും പെ​രു​മ്പാ​വൂ​രി​ലെ വീ​ട്ടി​ലും എം എ​ൽ ​എ പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി മൊ​ഴി ന​ൽ​കി​യി​രു​ന്നു. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യതയുണ്ട്. 

കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. എൽദോസിന്റെ ഭാര്യയുടെയും പിഎ, ഡ്രൈവർ എന്നിവരുടെയും മൊഴി പൊലീസ് രേഖപ്പടുത്തി. 

പരാതിക്ക് പിന്നാലെ ഒളിവിൽപ്പോയ എൽദോസ് കുന്നപ്പിള്ളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. എം​ ​എൽ എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ്​ വി​ധി പ​റ​യു​ന്ന​ത്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യാ​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് എ​ൽ​ദോ​സി​ന്റെ നീ​ക്കം.


Previous Post Next Post