ഇടുക്കി: മാരക മയക്കുമരുന്നായ
എം ഡി എം എ യുമായി കോളേജ് വിദ്യാർത്ഥി പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മുരിക്കാശേരിക്കു സമീപം തോപ്രാംകുടി സേനാപതി കവലയിൽ വെച്ച് ഇയാൾ പിടിയിലായത്.
എറണാകുളം ഗാന്ധിനഗർ പുത്തൻ പുരക്കൽ മുഫാസിർ ആണ് പോലീസ് പിടിയിലായത് . രാജാക്കാടുള്ള കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ ഇയാളിൽ നിന്നും പോയിന്റ് 5 ഗ്രാം എം ഡി എം എ കസ്റ്റഡിയിലെടുത്തു.
തോപ്രാംകുടി , മുരിക്കാശേരി മേഖലകളിൽ വിൽപനയ്ക്ക് കൊണ്ടുവന്ന മാരക ലഹരി വസ്തുവാണിതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.മാരായ റോയി എൻ.എസ്, സാബു തോമസ്, സി.പി.ഒ.മാരായ അനീഷ്, സുഭാഷ്, രതീഷ് , എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ ലഹരി വസ്തുവിൽ പന നടത്തിയവരെ കുറിച്ചുള്ള അന്വഷണത്തിലാണ് പോലീസ് .