യാത്രയ്ക്കിടയിൽ ശീല്കാര ശബ്ദം; ബൈക്ക് നിർത്തി പരിശോധിച്ചപ്പോൾ കണ്ടത് സ്പീഡോമീറ്ററിനുള്ളിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ !



 നര്‍സിങ്പൂരിലാണ് സംഭവം. നാസിര്‍ ഖാന്റെ ബൈക്കിലാണ് പാമ്ബ് ഇഴഞ്ഞുകയറിയത്. രാവിലെ ജോലിക്ക് പോകുന്ന സമയത്ത് പാമ്പിന്റെ സീല്‍ക്കാരം കേട്ട് നോക്കിയപ്പോഴാണ് സ്പീഡോമീറ്ററിന്റെ ഗ്ലാസിനുള്ളില്‍ പാമ്പിനെ കണ്ടത്.
ബൈക്ക് നിര്‍ത്തി നാസിര്‍ ഖാന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി. തുടക്കത്തില്‍ പാമ്പിനെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം സ്പീഡോമീറ്ററിന്റെ ഗ്ലാസിന്റെ ഒരു ഭാഗം പൊട്ടിച്ചാണ് മൂര്‍ഖനെ പുറത്തെടുത്തത്.
أحدث أقدم