അടുത്ത ഐറ്റം വന്നു ! ! ! പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ച പ്രതിക്കായി പോലീസ് അന്വോഷണം ഊർജ്ജിതമാക്കി


തിരുവനന്തപുരം :
പ്രേതബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും വിവിധ ഇടങ്ങളില്‍ കൊണ്ടുപോയെന്ന് യുവതി വെളിപ്പെടുത്തുന്നു. അബ്ദുള്‍ ജബ്ബാര്‍ എന്ന് പരിചയപ്പെടുത്തിയ മന്ത്രവാദിയുടെ മുന്നിലാണ് ബാധ ഒഴിപ്പിക്കാന്‍ കൊണ്ടു പോയത്. കൊടുങ്ങല്ലൂര്‍, നഗരൂര്‍, ബീമാപള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലേക്ക് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി പറയുന്നു.

നഗ്നപൂജ നടത്തണമെന്നായിരുന്നു മന്ത്രവാദിയായ അബ്ദുള്‍ ജബ്ബാറിന്റെ ആവശ്യം. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ ലൈംഗികമായി ഉപയോഗിച്ചുവെന്നും യുവതി വെളിപ്പെടുത്തി. യുവതിയുടെ ചടയമംഗലത്തെ വീട്ടിലെത്തിയും മന്ത്രവാദം നടത്തിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ പിന്തുണയോടെയാണ് ഇതെല്ലാം ചെയ്തിരുന്നത്. ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും യുവതി ആരോപിച്ചു.

സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് അറിഞ്ഞതോടെ മന്ത്രവാദിയായ അബ്ദുള്‍ ജബ്ബാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് യുവതിയുടെ ആരോപണം. തുടര്‍ന്ന് ചടയമംഗലം പോലീസിന് പുതിയ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
أحدث أقدم