✍️ ജോവാൻ മധുമല
കോട്ടയം : കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ നിന്നും മാങ്ങാ മോഷ്ടിച്ച പോലീസുകാരനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി നിരവധി പേർ ആരോപണം ഉന്നയിച്ചിരുന്നു ഇപ്പോൾ അത് ശരി വയ്ക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക് പരാതിക്കാരനായ നാസർ പരാതി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ കൊടുത്ത വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത് ,
ഇൻഡ്യയിലെ ഏറ്റവും മികച്ച പോലീസാണ് കേരളാ പോലീസ്
സേനയിലെ ഊർജ്വസ്വലരായ ഉദ്യോഗസ്ഥർക്ക് എന്നും തലവേദനയാണ് ഇത്തരം ക്രിമൽ സ്വഭാവം ഉള്ള പോലീസുകാർ ഇത്തരക്കാരെ സംരംക്ഷിക്കുന്ന നയം സേനയുടെ ആത്മവീര്യം കെടുത്തും
ഇടുക്കി എ.ആർ.ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ശിഹാബാണ് മോഷ്ടാവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുണ്ടക്കയം വണ്ടംപതാൽ സ്വദേശിയാണ് ശിഹാബ്. ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ മടങ്ങി വരുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിലുള്ള ഒരു കടയുടെ മുന്നിൽ മാമ്പഴം പെട്ടികളിലാക്കി വെച്ചിരുന്നത് പോലീസുകാരൻ കാണുന്നത്.
സ്കൂട്ടർ സമീപത്ത് നിർത്തി ചുറ്റും കണ്ണോടിച്ച ശേഷം പെട്ടികളിൽ നിന്ന് മാമ്പഴം എടുക്കുകയായിരുന്നു. പത്ത് കിലോയോളം മാമ്പഴം ശിഹാബ് ഇത്തരത്തിൽ സ്കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നത് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു.
ശിഹാബ് ഒളിവിൽ പോയെന്നാണ് കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നത്. ഇയാളെ രക്ഷിക്കാൻ ഉന്നത ഉദ്യേഗസ്ഥർ ഒത്താശ ചെയ്യുന്നതിൻ്റെ ഭാഗമായി ആണോ പരാതി പിൻവലിക്കൽ എന്നതും സംശയനിഴലിലാണ് അതേ സമയം പോലീസിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പ്രതിയായ ശിഹാബിന് എതിരാണ് .. ഇത്തരം പ്രവണതകൾ പറയാനുള്ള അധികാരം താഴെ തട്ടിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു വെങ്കിൽ കേരളാ പോലീസ് എന്നേ നന്നായേനേ .....