ദുബായ്: പതിവു പോലെ പലചരക്ക് സാധനങ്ങള്‍ക്കുള്ള ഓര്‍ഡറുമായി ഉപഭോക്താക്കള്‍ അയച്ച വോയ്‌സ് നോട്ടുകള്‍ കേള്‍ക്കുകയായിരുന്നു ദുബായിലെ ഗ്രോസറി ഡെലിവറി ആപ്പിലെ കസ്റ്റമര്‍ സര്‍വീസ് ടീമിലെ ജിവക്കാരിയായ സെനിയ. തങ്ങളുടെ സ്ഥിരം കസ്റ്റമറായ യുവതിയേടായിരുന്നു വോയ്‌സ് നോട്ട്. എന്നാല്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നൊരു നിലവിളിയോടെ യുവതിയുടെ ശബ്ദം കട്ടായി. എന്തു ചെയ്യണമെന്നറിയാതെ ജീവനക്കാരിയും സഹപ്രവര്‍ത്തകരും ഒരു നിമിഷം പകച്ചുപോയി. എന്താണ് സംഭവിക്കുന്നതെന്ന് പൊടുന്നനെ മനസ്സിലായില്ല. അത് കളിയായോ പ്രാങ്കിംഗിന്റെ ഭാഗമായോ ചെയ്തതാണെന്ന് ആര്‍ക്കും തോന്നിയില്ല. കാരണം അത്രമാത്രം തീക്ഷ്ണമായിരുന്നു ആ നിലവിളി. യുവതിക്ക് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടാകാമെന്ന് അവര്‍ ഊഹിച്ചു. ഒന്നുകില്‍ അവര്‍ ആക്രമിക്കപ്പെട്ടു. അല്ലെങ്കില്‍ എന്തെങ്കിലും പെട്ടെന്നുള്ള മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായി. ആദ്യത്തെ ഞെട്ടലില്‍ നിന്നുണര്‍ന്ന കസ്റ്റമര്‍ കെയര്‍ ജീവനക്കാര്‍ യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. അതിനിടയില്‍ ഉപഭോക്താവിന്റെ താമസ സ്ഥലം കണ്ടെത്തി സ്ഥലത്തെത്തിയ പോലിസ് കണ്ടത് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥത കാരണം തളര്‍ന്നു കിടക്കുന്ന യുവതിയെയാണ്. വീട്ടില്‍ ആ സമയത്ത് മറ്റാരും സഹായത്തിന് ഉണ്ടായിരുന്നില്ല. ആംബുലന്‍സ് ആവശ്യമാണെന്ന് മനസ്സിലാക്കിയ പോലിസ് ഉടന്‍ തന്നെ ആംബുലന്‍സ് വരുത്തുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാനായില്ലെങ്കില്‍ ജീവന്‍ അപകടത്തിലാവുന്ന സ്ഥിതി വരുമായിരുന്നു. യുവതിക്ക് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് സ്വകാര്യത മാനിച്ച് പുറത്തുവിട്ടിട്ടില്ലെങ്കില്‍ അവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഡെലിവറി ആപ്പിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതെന്ന് പറഞ്ഞ പോലിസ്, അവരുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. തന്റെ ജീവന്‍ രക്ഷിച്ച ഗ്രോസറി ഡെലിവറി ആപ്പിലെ ജീവനക്കാര്‍ക്ക് യുവതിയും നന്ദി പറഞ്ഞു. ആലോചനാപൂര്‍വമായ അവരുടെ ഇടപെടലാണ് തനിക്ക് തുണയായതെന്നും അവര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിക്ക് സമ്മാനമായി ഒരു പാര്‍സല്‍ നല്‍കാനും ജീവനക്കാര്‍ മറന്നില്ല.