തൃശ്ശൂര്‍: തൃപ്രയാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൂനംമൂച്ചി സ്വദേശി തരകൻ മേലിട്ട വീട്ടിൽ ജോഫിയും കുടുബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. അപകടത്തില്‍ നിന്ന് കുട്ടികൾ ഉൾപ്പെടുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പട്ടു. തൃപ്രയാർ പാലത്തിന്‍റെ പടിഞ്ഞാറെ അരികിൽ കൂനംമൂച്ചിയിൽ നിന്ന് പഴുവിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോവുകയായിരുന്നു ജോഫി ഉൾപ്പടെയുള്ള നാലംഗ കുടുംബം പാലത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി കാറിന്‍റെ ബോണറ്റിൽ നിന്ന് വലിയ ശബ്ദവും പിന്നാലെ പുകയും ഉയർന്നയുടൻ കാർ നിർത്തുകയായിരുന്നു. ശക്തമായ പുകയ്ക്ക് പിന്നാലെ തീപടർന്നെങ്കിലും ജോഫിയടക്കമുള്ള കുടുംബാംഗങ്ങളെല്ലാം കാറിൽ നിന്ന് ഉടൻ തന്നെ പുറത്തിറങ്ങിയത് ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞെത്തിയ നാട്ടിക ഫയർഫോഴ്‌സും, വലപ്പാട് പൊലീസും ചേർന്ന് തീയണക്കുകയായിരുന്നു. കാർ ഭാഗികമായി കത്തിനശിച്ചു
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
Jowan Madhumala
0
Tags
Top Stories