✒️ പുരുഷോത്തമൻ
ഇടുക്കി : ശാന്തൻ പാറയിൽ നീല വസന്തം. ശാന്തൻപാറ പഞ്ചായത്തിലെ കള്ളിപ്പാറയിലാണ് നീലക്കുറിഞ്ഞി പൂത്ത് 3 മലനിരകളെ നീലപ്പട്ടണിയിച്ചത്.
ശാന്തൻപാറ തേക്കടി സംസ്ഥാന പാതയിൽ ശാന്തൻപാറ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ച് അവിടെ നിന്നും ജീപ്പു റോഡു വഴി കള്ളിപ്പാറയിലെത്താം.
കാലാവസ്ഥ വ്യതിയാനം ബാധിക്കാതെ നീലക്കുറിഞ്ഞികൾ വീണ്ടും പൂവിട്ടത് വിനോദ സഞ്ചാരികൾക്ക് ഏറെ സന്തോഷം പകരുന്നു. തമിഴ് നാട് അതിർത്തി പങ്കിടുന്ന സഹ്യന്റെ ഭാഗമായ കള്ളിപ്പാറ മലനിരകൾ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് മുതൽകൂട്ടാണ്.
ഈ മലനിരകളിൽ നിന്നും താഴേക്ക് നോക്കിയാൽ തമിഴ് നാടിന്റെ ഭാഗമായ തേ നി ജില്ലയിലെ വിവിധ സ്ഥലങ്ങൾ കാണാനും കഴിയും. വിവരമറിഞ്ഞ് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്കുണ്ടാകുമെന്ന വിശ്വാസത്തിലാണ് മേഖലയിലെ ജനങ്ങൾ.