പാമ്പാടിയിൽ വ്യാപാരികളുടെയും പോലീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ യാത്ര തിങ്കളാഴ്ച്ച നടക്കും



✍️ ജോവാൻ മധുമല 
പാമ്പാടി :  വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റും , ജനമൈത്രി പോലീസും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ യാത്ര 
17-10-22 - തിങ്കൾ  3.00 pm ന് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിൽ ഓട്ടൻ തുള്ളൽ പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ട് തുടക്കം കുറിയ്ക്കുന്നതും ,MGM School വിദ്യാർത്ഥികളുടെ സാന്നിദ്യത്തിൽ 3.30 pm. ന് പാമ്പാടി പോലീസ് SHO ശ്രീ പ്രശാന്ത് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി പരിപാടി ഉത്ഘാടനം ചെയ്ത്, flag off കർമ്മം  നിർവ്വഹിക്കുന്നതും നിരവധി Two wheeler കളുടെ അകമ്പടിയോടെ  ഈ സന്ദേശ യാത്ര താഴെ പറയുന്ന പോയിന്റുകളിൽ 20 മിനിറ്റ് ഓട്ടൻതുള്ളൽ പ്രോഗ്രാം അവതരിപ്പിച്ച് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതും ആണ് .
4.00 pm ആലംമ്പള്ളി കവല - Govt HS S കുട്ടികളുടെ സാന്നി ദ്യത്തിൽ
4.30 pm R I T ജംഗ്ഷൻ
5.00 pm 7-ാം മൈൽ കവല.
5.40 കാളച്ചന്ത കവലയിൽ  പാമ്പാടി Range office Assi : Excise inspector ശ്രീ സജീവ് M ജോൺ ലഹരി വിരുദ്ധ സന്ദേശം നൽകി യാത്ര സമാപിക്കുന്നതുമായിരിക്കുമെന്നും
 പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമതി നേതാക്കളായ
ഷാജി പി മാത്യു,  കുര്യൻ സഖറിയ ,  ശ്രീകാന്ത് കെ പിള്ള എന്നിവർ  പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
أحدث أقدم