ബഹ്റെെൻ: കാമുകി മറ്റൊരാളെ വിവാഹം ചെയ്തതിൽ മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. ബഹ്റൈനില്‍ ആണ് യുവാവ് ആത്മഹത്യ ചെയ്തത്. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. 22 വയസായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബഹ്റെെനിലെ ഇന്ത്യന്‍ എംബസി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ബഹ്റൈനിലെ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം. യുവാവ് താമസിക്കുന്നതിന് സമീപത്തുള്ള ഒരു മരത്തിൽ ആണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലുള്ള കാമുകി മറ്റൊരു വ്യക്തിയുമായി വിവാഹം കഴിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരു വ്യക്തിയെയാണ് പെൺകുട്ടി കല്യാണം കഴിച്ചത്. അര്‍ജുന്‍കുമാര്‍ ഇക്കാര്യം ഓർത്ത് വലിയ ദുഃഖത്തിൽ ആയിരുന്നു. മരിക്കുന്നതിന് തൊട്ടു തലേദിവസം ഇക്കാര്യം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ അര്‍ജുന്‍കുമാര്‍ ഇട്ടിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഞാൻ മരിച്ചാൽ ആർക്കും എന്നെ വേദനിപ്പിക്കാൻ സാധിക്കില്ല എന്ന് തമിഴിൽ ഒരു വാക്ക് എഴുതിയാണ് അദ്ദേഹം മരിച്ചത്. ഈ വാക്കുകൾ കണ്ട നിരവധി പേർ അദ്ദേഹത്തെ ബഹന്ധപ്പെടാൻ ശ്രമിച്ചിരുന്നു എന്നാൽ ഫോൺ കിട്ടിയില്ല. തുടർന്ന് പിറ്റേദിവസം രാവിലെ അര്‍ജുന്‍കുമാറിന്റെ മരണവാര്‍ത്തയാണ് എത്തിയത്. അര്‍ജുന്‍കുമാര്‍ ബഹ്റെെനിലെത്തിയത് എട്ട് മാസം മുമ്പാണ്. നാട്ടിലുള്ള ഒരു യുവതിയുമായി കുറച്ചു നാളായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഇവർ രണ്ട് പേരും വിവാഹിതരാവാന്‍ തീരുമാനിച്ചെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ യുവതി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട മറ്റൊരാളുമായി അടുപ്പത്തിലായി. ഇവർ വിവാഹിതരാവുകയും ചെയ്തു. സംഭവം അറിഞ്ഞ അര്‍ജുന്‍കുമാര്‍ മാനസികമായി ആകെ തകർന്നു. യുവാവിനെ സമാധാനിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ വെച്ച് തൂങ്ങി മരിക്കുകയായിരുന്നു. ഒരു സുഹൃത്താണ് ഇദ്ദേഹം തൂങ്ങി മരിച്ച നിലയില്‍ നിൽക്കുന്നത് കണ്ടത്. അര്‍ജുന്‍ മരണപ്പെട്ട ശേഷം കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അദ്ദേഹത്തിന്റെ സഹോദരന്‍ ആണ് ഇക്കാര്യം പറഞ്ഞത്. സാമൂഹിക പ്രവര്‍ത്തകരുമായും എംബസി ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. മരണപ്പെട്ട അർജുന്റെ കുടുംബാംഗങ്ങളോടും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അധികൃതരോടും സംസാരിച്ചിട്ടുണ്ടെന്ന് ബഹ്റെെൻ എംബസി അദികൃതർ അറിയിച്ചു.