വിദേശയാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി


 




തി​രു​വ​ന​ന്ത​പു​രം : ര​ണ്ടാ​ഴ്ച​ നീ​ണ്ട വി​ദേ​ശ​ യാ​ത്ര​യ്ക്ക് ​ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേരളത്തിലേക്ക് മ​ട​ങ്ങി​യെ​ത്തി. ദു​ബാ​യി​ൽ നി​ന്നു ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.40ന് ​എ​മി​റേ​റ്റ്സ് വി​മാ​ന​ത്തിലാണ് മുഖ്യമന്ത്രി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി‌​യത്. പിന്നാലെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ്ഹൗ​സി​ലേ​ക്കു പോ​യി.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും വി​ദേ​ശ​യാ​ത്ര വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വഴിവെച്ചിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തി​നു​ണ്ടാ​യ നേ​ട്ട​ങ്ങ​ളെ​ന്തെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യം. മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും വിദേശ യാത്രയിൽ ഭാ​ഗമായത് ചോദ്യം ചെയ്തും വിമർശനങ്ങൾ ഉയർന്നു.

أحدث أقدم