പാമ്പാടിയിൽ CBSE സ്ക്കൂളിലെ പിള്ളേർ മീൻ കടയിൽ ! ജീവിതത്തിലെ പ്രായോഗിക അറിവുകൾ പരിശീലിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ മീൻ കട സന്ദർശനം വൈറൽ


✍️ ജോവാൻ മധുമല 

പാമ്പാടി : സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ കുട്ടികൾ പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി പാമ്പാടിയിലെ പച്ച മീൻകട സന്ദർശിച്ചു. പാമ്പാടിയിലെ പ്രശസ്ത മത്സൃ വിപണ സ്ഥാപനമായ എവറസ്റ്റ് ഫിഷ് ആൻഡ് മീറ്റ് ഹബ്ബിൽ ആണ് വിദ്യാർത്ഥികൾ എത്തിയത് കൂട്ടമായി അപ്രതീക്ഷിതമായി വന്ന  വിദ്യാർത്ഥികളെ കണ്ട് നാട്ടുകാരും ആദ്യം അമ്പരന്നു വിദ്യാർത്ഥികൾക്ക് ഇത്  പുതിയ അനുഭവം ആയിരുന്നു 
പ്രഥമ ദൃഷ്ട്യാ മീൻ പഴകിയതാണോ എന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്ന് സ്കൂൾ മാനേജർ അഡ്വക്കറ്റ് സിജൂ കെ ഐസക്  കുട്ടികൾക്ക് ക്ലാസ്സ്‌  എടുത്തു . വിവിധ തരം മീനുകൾ തൊട്ടും കണ്ടും കയ്യിലെടുത്തും കുട്ടികൾ പരിചയപ്പെട്ടു. വൈസ് പ്രിൻസിപ്പാൾ രഞ്ജിനി കെ ജി, സ്റ്റാഫ് സെക്രട്ടറി സുകന്യ കെ എസ്, ശ്രുതിമോൾ ജോയ്, അനുജമോൾ കെ ജോർജ് , ഹെഡ് ബോയ് കിരൺ എം നായർ,   ഹെഡ് ഗേൾ നിവേദിത രജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
أحدث أقدم