അഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (KIFF) ഒരുങ്ങി കുട്ടിക്കാനം.




പ്രതീകാത്മക ചിത്രം 

കുട്ടിക്കാനം : കുട്ടിക്കാനം മരിയൻ കോളേജ് മാധ്യമ പഠന വിഭാഗവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കുട്ടിക്കാനം മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്ര മേള (KIFF) – ‘സിര’ ദി ഗെയിൻ ആൻഡ് ദി ഡ്രയിൻ 2022 നവംബർ മാസം 4, 5, 6 തീയതികളിലായി നടത്തപ്പെടും.

 കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കും സിനിമ പ്രേമികൾക്കും മേളയിൽ പങ്കെടുക്കാവുന്നതാണ്.

തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീർ മേള ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസങ്ങളായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ചിത്രങ്ങൾ പ്രദർശനത്തിനെത്തും.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹമായ ‘ആവാസവ്യൂഹ’മാണ് ഉദ്ഘാടന ചിത്രം. മേളയുടെ ഭാഗമായി മാസ്റ്റർ ക്ലാസ്സും ഓപ്പൺ ഫോറവും ഹ്രസ്വചിത്ര മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് .

 മേളയിൽ പങ്കെടുക്കാൻ ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ആവശ്യക്കാർക്ക് താമസ – ഭക്ഷണ സൗകര്യങ്ങൾ മിതമായ നിരക്കിൽ ഏർപ്പെടുത്തുന്നതാണ്. ഓൺലൈൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2022 നവംബർ 2 ആണ്.
أحدث أقدم