101 സ്ത്രീകളുടെ മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു;പിടിക്കപ്പെട്ടത് ആശുപത്രിയിലെ ഇലട്രീഷ്യൻ


യു കെ : ഇപ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന 
സംഭവമാണിപ്പോള്‍ യുകെയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരാള്‍. അതും വര്‍ഷങ്ങളോളം ഇക്കാര്യങ്ങള്‍ ആരുമറിയാതെ സൂക്ഷിച്ചു.
ഇപ്പോള്‍ രണ്ട് കൊലപാതകങ്ങളുടെ അന്വേഷണത്തിന്‍റെ പിറകെ പോയ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇയാള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഓരോന്നായി കണ്ടെത്തിയിരിക്കുന്നത്. 
'നെക്രോഫീലിയ' തന്നെ പലവിധത്തിലുണ്ട്. മൃതദേഹങ്ങളെ ഭോഗിക്കുന്നവര്‍, ഭോഗിക്കാനായി മൃതദേഹം കണ്ടെത്തുന്നതിനായി മാത്രമായി കൊലപാതകം നടത്തുന്നവര്‍, മൃതദേഹങ്ങളെ ഭോഗിക്കുന്ന 'ഫാന്‍റസി' അഥവാ സങ്കല്‍പങ്ങളുമായി നടക്കുന്നവര്‍ എന്നീ മൂന്ന് വിഭാഗമായി പ്രത്യക്ഷത്തില്‍ ഇതിനെ പട്ടികപ്പെടുത്താം. 

ഇതില്‍ മൃതദേഹത്തിനായി കൊലപാതകം ചെയ്യുന്നവര്‍ ആണ് ഏറ്റവും അപകടകാരികളെന്ന് പറയാം. യുകെയില്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്ന ഡേവിഡ് ഫുള്ളര്‍ എന്ന അറുപത്തിയെട്ടുകാരൻ ഈ വിഭാഗത്തില്‍ പെടുന്നയാളാണ്. രണ്ട് കൊലപാതകങ്ങളാണ് ഇത്തരത്തില്‍ ഇയാള്‍ ചെയ്തിരിക്കുന്നതായി തെളിഞ്ഞിരിക്കുന്നത്. എന്നാല്‍ പലപ്പോഴായി 101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി ഇയാള്‍ വേഴ്ച നടത്തിയിട്ടുണ്ട്. എന്ന് മാത്രമല്ല, ഇവയില്‍ പലതിന്‍റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഇയാള്‍ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു ആശുപത്രിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നുവത്രേ ഡേവിഡ് ഫുള്ളര്‍. ഈ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വച്ചാണ് ഇയാള്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്കിരിക്കുന്നത്. ഇതിന് പിന്നാലെ ഇയാള്‍ കൊലപ്പെടുത്തിയത് ഇരുപതും ഇരുപത്തിയഞ്ചും വയസുള്ള രണ്ട് യുവതികളെയാണ്. 
ഇവരുടെ ബന്ധുക്കളടക്കം ഇരകളുടെ ബന്ധുക്കള്‍ ഒരുപറ്റം തന്നെ ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം ഈ കുറ്റകൃത്യം ഇയാള്‍ തുടര്‍ന്നിട്ടും ആര്‍ക്കും ഇതെക്കുറിച്ച് സൂചന ലഭിച്ചില്ലെന്നതും ഇയാള്‍ പിടിയിലായില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. 2020ന് ശേഷം മാത്രമാണ് ഇയാള്‍ക്കെതിരെയുള്ള സംശയങ്ങള്‍ ഉയരുന്നത്. ഇപ്പോള്‍ തെളിവുകള്‍ നിരത്തപ്പെട്ടതിന് ശേഷം ആജീവനാന്തകാലത്തേക്ക് കോടതി ഇയാളെ തടവിന് വിധിച്ചിരിക്കുകയാണ്.

'നെക്രോഫീലിയ'യിലേക്ക് വ്യക്തികളെത്തുന്നത് പല മാനസികാവസ്ഥയിലാണെന്നത് ആദ്യമേ സൂചിപ്പിച്ചുവല്ലോ. തിരിച്ച് പ്രതികരിക്കാത്തൊരാള്‍, ഏത് രീതിയിലും അധികാരം സ്ഥാപിക്കാൻ സാധ്യത, നഷ്ടപ്പെട്ടുപോയ പങ്കാളിയായി സങ്കല്‍പിക്കല്‍ തുടങ്ങി ശരിക്കും മൃതദേഹങ്ങളോട് കാമം തോന്നുന്ന അവസ്ഥ വരെ 'നെക്രോഫീലിയ'യില്‍ ഉണ്ട്. ആഗോളതലത്തില്‍ തന്നെ കുറ്റകൃത്യങ്ങളുടെ ചരിത്രം തേടിപ്പോയാല്‍ 'നെക്രോഫീലിക്' ആയിട്ടുള്ള പല കൊലയാളികളെയും കാണാൻ സാധിക്കും. എന്നാല്‍ സീരിയല്‍ കില്ലര്‍മാരില്‍ തന്നെ നെക്രോഫീലിക് ആയിട്ടുള്ള കൊലയാളികള്‍, അതും ഇത്രമാത്രം ഇരകളുള്‍പ്പെടുന്ന കേസില്‍ വരുന്നവര്‍ അപൂര്‍വമാണെന്ന് മനസിലാക്കാം
أحدث أقدم