കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 12 മത് ദർശന അഖില കേരള പ്രൊഫഷണൽ നാടകമത്സരവും സാംസ്കാരികോത്സവവും നവംബർ 4 മുതൽ 13 വരെ കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ നടക്കും
നവംബർ 4 വെള്ളിയാഴ്ച്ച വൈകുന്നേരം 6. 15 ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന റാന്തൽ. 5 ശനി കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ചന്ദ്രികയ്ക്കുമുണ്ടൊരു കഥ , 6 ഞായർ കൊല്ലം അസ്സീസിയുടെ ജലം , 7 തിങ്കൾ അമ്പലപ്പുഴ സാരഥിയുടെ സമം , 8 ചൊവ്വ കൊച്ചി ചൈത്രധാരയുടെ ഞാൻ , 9 ബുധൻ തിരുവനന്തപുരം നമ്മൾ നാടകക്കാർ തിയറ്റർ ഗ്രൂപ്പിന്റെ മധുര നെല്ലിക്ക , 10 വ്യാഴം പാലാ കമ്മ്യൂണിക്കേഷന്റെ അകംപുറം , 11 വെള്ളി കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന , 12 ശനി തിരുവനന്തപുരം സ്വദേശാഭിമാനി തിയറ്റേഴ്സിന്റെ കോഴിപ്പോര് , 13 ഞായർ വടകര വരദയുടെ മകൾക്ക് എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്ന നാടകങ്ങൾ. പ്രവേശനം സൗജന്യമാണ്.
നവംബർ 4 ന് വൈകിട്ട് 5.30 ന് തോമസ് ചാഴികാടൻ MP നാടകോത്സവം ഉത്‌ഘാടനം ചെയ്യും. പ്രശസ്ത സിനിമാ നടൻ കോട്ടയം രമേശ് മുഖ്യാതിഥി ആയിരിക്കും. ദർശന അക്കാദമി ഡയറക്ടർ ഫാ. ജിനു മച്ചുകുഴി അധ്യക്ഷത വഹിക്കും. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, അഡ്വ വി ബി ബിനു, ജോഷി മാത്യു, ആർട്ടിസ്റ് സുജാതൻ, പി ആർ ഹരിലാൽ, തേക്കിൻകാട് ജോസഫ്, കോട്ടയം പത്മൻ, ആർട്ടിസ്റ് അശോകൻ എന്നിവർ ആശംസകൾ നേരും.
5. ആം തിയതി മുതൽ നടക്കുന്ന സാംസ്കാരിക വിനിമയ പരിപാടിയിൽ 5.30 ന് വി ജയകുമാർ, പ്രൊഫ സുജ സൂസൻ ജോർജ്, ഡോ. പോൾ മണലിൽ, ആർട്ടിസ്റ് സുജാതൻ, കെ ബി പ്രസന്നകുമാർ, അജയ് പി മങ്ങാട്ട്, പ്രൊ ബാബുജി, പ്രൊഫ. മാത്യു പ്രാൽ, തുടങ്ങിയവർ പ്രസംഗിക്കും. മികച്ച നാടകത്തിന് 25000 രൂപയും മുകളേൽ ഫൗണ്ടേഷന്റെ എവർ റോളിങ്ങ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 2000 രൂപയും മികച്ച രചന, സംവിധാനം, സംഗീതം, ദീപവിതാനം, തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ ഉണ്ടായിരിക്കും.