പോക്സോ കേസില്‍ തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്

 കുന്നംകുളം: പോക്സോ കേസില്‍ മധ്യവയസ്കനായ തയ്യല്‍ക്കാരന് 17 വര്‍ഷം തടവും പിഴയും.
യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കുന്നതിനായി തയ്യൽക്കാരന്റെ വീട്ടിലെത്തിയ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തയ്യൽക്കാരനെ 17 വർഷം തടവിനും 25000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.

തളിക്കുളം കാളിദാസ നഗറിൽ കറുപ്പൻ വീട്ടിൽ രാജനെ(51)യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ടി ആർ. 
റീന ദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്.


أحدث أقدم