സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 18കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ 18കാരൻ കൊല്ലത്ത് പിടിയിൽ. ഇടത്തറ സ്വദേശി നീരജിനെയാണ് ചടയമം​ഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചടയമം​ഗലം സ്വദേശിയായ ഏഴാം ക്ലാസുകാരിയെ ഇൻസ്റ്റ​ഗ്രാം വഴിയാണ് നീരജ് പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടിയുമായി സൗഹൃദത്തിലായി. ഒടുവിൽ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയ നീരജ് ഏഴാം ക്ലാസുകാരിയ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയ നീരജിനെ നാട്ടുകാർ തട‍ഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. 

ചോദ്യം ചെയ്യലിൽ മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. കടക്കൽ സ്വദേശിയായ എട്ടാം ക്ലാസുകാരിയെയും സമാനമായ രീതിയിൽ പ്രതി നീരജ് പീഡിപ്പിച്ചിരുന്നു. രണ്ട് കുട്ടികളുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ കേസെടുത്തു.


أحدث أقدم