മുംബൈ: ആറുമാസം പ്രായമുള്ള നായയെ ലൈംഗികമായി പീഡിപ്പിച്ച 28 കാരന്‍ അറസ്റ്റിൽ. മുംബൈയിൽ ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന ആകാശ് എന്നയാളാണ് പിടിയിലായത്. ശനിയാഴ്ച മുംബൈയിലെ ഹീറ പന്ന മാളിലാണ് സംഭവം നടന്നത്. ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്ത് വരുന്ന ഇയാൾ പതിവായി നായക്ക് ഭക്ഷണം നല്‍കിയിരുന്നു. മാളിന്റെ രണ്ടാം നിലയിൽ വെച്ച് നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബോംബെ ആനിമൽ റൈറ്റ്‌സ് എന്ന എൻജിഒ അംഗവും മൃഗ പ്രവർത്തക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവാവ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട മറ്റൊരു ഡെലിവറി ബോയ് വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ എൻ.ജി.ഒയ്ക്ക് ലഭിച്ചിരുന്നു. ബാന്ദ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നായയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. നായയുടെ സ്വകാര്യഭാഗങ്ങളിൽ വീക്കമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞു.
ഷോപ്പിങ് മാളിനുള്ളിൽ നായയെ ലൈംഗികമായി പീഡിപ്പിച്ച 28കാരന്‍ അറസ്റ്റിൽ
jibin
0
Tags
Top Stories