2 മാസത്തിനുള്ളിൽ ഭൂമിയെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങൾ: നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ലോകത്തെ ഞെട്ടിക്കുന്നു ! പ്രവചനങ്ങളിൽ പലതും നടന്നു ആകാംക്ഷയോടെ ജനം


✍️ ജോവാൻ മധുമല 

നോസ്ട്രഡാമസിന്റെ ഇനിയുള്ള പ്രവചനങ്ങള്‍ സത്യമാകുമോ എന്ന ഭയത്തിലാണ് ലോക ജനത ഇപ്പോഴുള്ളത്. നോസ്ട്രഡാമസിന്റെ പ്രവചനം പ്രകാരം വലിയ ദുരന്തങ്ങളാണ് ഭൂമിയെ കാത്തിരിക്കുന്നത്. ഇനിയുള്ള രണ്ട് മാസക്കാലം എന്തും സംഭവിക്കാമെന്നാണ് കരുതുന്നത്. നോസ്ട്രഡാമസ് പറഞ്ഞ കാര്യങ്ങള്‍ പ്രകാരം ലോകമഹായുദ്ധം തന്നെ സംഭവിക്കാം.
നേരത്തെ ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയുടെ പ്രവചനങ്ങളിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ബാബ വംഗയ്ക്കും എത്രയോ നൂറ്റാണ്ടുകള്‍ മുമ്ബ് നോസ്ട്രഡാമസ് പ്രവചിച്ച കാര്യങ്ങളാണിത്. ഇതിനോടകം എണ്ണൂറില്‍ അധികം പ്രവചനങ്ങള്‍ നോസ്ട്രഡാമസിന്റേതായി സത്യമായിട്ടുണ്ട്. 3997 വര്‍ഷം വരെയുള്ള കാര്യങ്ങളാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണം എങ്ങനെയായിരിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ഇരുവരും വധിക്കപ്പെടുമെന്നാണ് പ്രവചിച്ചത്. 
ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഇവരുടെയൊന്നും പേരുകളല്ല പ്രവചിച്ചത്. മറിച്ച്‌ ഇവരുടെ സ്വഭാവത്തോട് ചേര്‍ന്ന് വരുന്ന കാര്യങ്ങളാണ് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ കാര്യത്തില്‍ അത്തരം നിരവധി കാര്യങ്ങളാണ് യാഥാര്‍ത്ഥ്യമായി വന്നത്.
ഈ വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ട് മാസം മാത്രമാണ് ഉള്ളത്. ആണവായുധം ഈ വര്‍ഷം പൊട്ടിത്തെറിക്കുമെന്നാണ് ആ വലിയ പ്രവചനങ്ങളിലൊന്ന്. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം ഒരു വശത്ത് നടക്കുന്നുണ്ട്. ഏത് നിമിഷവും ആണവായുധം റഷ്യ പ്രയോഗിക്കുമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഭൂമിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. ഭൂമിയില്‍ സര്‍വനാശത്തിന് തന്നെ ഇത് വഴിയൊരുക്കുമെന്നാണ് പ്രവചനത്തില്‍ പറയുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ആഗോള താപനത്തില്‍ നരകിക്കുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനത്തിലുണ്ട്.

അത് മാത്രമല്ല ഇങ്ങനൊരു കാര്യം സംഭവിച്ചതിന് പിന്നാലെ, ഭക്ഷ്യക്ഷാമം ശക്തമാകുമെന്നും, ലോകം കൊടുംപട്ടിണിയിലാവുമെന്നും മുന്നറിയിപ്പുണ്ട്. ഇതിനോടകം പലയിടത്തും ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഏഴ് മാസത്തോളം നീണ്ടുനില്‍ക്കുന്ന മൂന്നാം ലോകമഹായുദ്ധമാണ് പ്രവചനങ്ങളില്‍ ഏറ്റവും ഭയപ്പെടുത്തുന്നത്. റഷ്യ യുക്രൈനില്‍ നടത്തുന്ന യുദ്ധത്തിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ ചേര്‍ന്നാല്‍ അതിന്റെ ആഘാതം വര്‍ധിക്കും. അത് ഒരുപക്ഷേ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കാം. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുമെന്നും, പല രാജ്യങ്ങളും ഇതേ തുടര്‍ന്ന് ഇല്ലാതാവുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനത്തിലുണ്ട്.
أحدث أقدم