30-ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു അവാർഡുകൾ ലഭിച്ചവർ ഇവർ


. സാംസ്കാരിക വകുപ്പ് മന്ത്രി എൻ വാസവനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
 മികച്ച സീരിയലിന് ഇത്തവണയും അവാർഡുകൾ ഇല്ല.
അർഹമായ സീരിയലുകൾ ഒന്നുമില്ലത്തതിനാൽ ആ വിഭാ​ഗത്തിന് അവാർ‍ഡ് നൽകേണ്ടതില്ല എന്നായിരുന്നു ജൂറി തീരുമാനം.

കഥാ വിഭാ​ഗത്തിൽ 52 എൻട്രികളും കഥേതര വിഭാ​ഗത്തിൽ 138 എൻട്രികളുമാണ് ലഭിച്ചത്.

രചന വിഭാ​ഗത്തിൽ 13 എൻട്രികൾ സമർപ്പിച്ചിരുന്നു

. കഥാ വിഭാ​ഗത്തിൽ സിദ്ധാർഥ ശിവ ചെയർമാനായ അഞ്ചം​ഗ ജൂറിയും കഥേതര വിഭാ​ഗത്തിൽ ജി സാജൻ ചെയർമാനായ അഞ്ചം​ഗ ജൂറിയും രചന വിഭാ​ഗത്തിൽ ക ബി വേണു ചെയർമാനായ മൂന്നം​ഗ ജൂറിയുമാണ് അവാർഡുകൾ നിർണയിച്ചത്.

മികച്ച ലേഖനത്തിന് അവാർ‍ഡിന് അർഹതയുള്ള രചനകൾ ഇല്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ

. ജൂറി പരാമർശത്തിലുള്ള ലേഖനം വാർത്തയും സത്യാന്വേഷണവും, രചയിതാവി ശ്യാം ജി. കഥാ വിഭാ​ഗത്തിൽ മികച്ച ടെലി സീരിയലിനും മികച്ച രണ്ടാമത്തെ ടെലി സീരിയലിനും അവാർ‍ഡ് ഇല്ല.

മികച്ച മൂന്നാമത്തെ ടെലി സീരിയലിന് 'പിറ' എന്ന് സീരിയൽ അർഹമായി, സംവിധാനം ഫാസിൽ റസാക്ക്.

മികച്ച കഥാകൃത്ത് ലക്ഷ്മി പുഷ്പ സീരിയൽ- 'കൊമ്പൽ' (ജീവൻ ). മികച്ച ടിവി ഷോ എൻ്റർടെയ്ൻമെന്റ്- 'ഒരു ചിരി ഇരു ചിരി ബമ്പർ ചിരി' (മഴവിൽ മനോരമ), മികച്ച് കോമഡി പ്രോ​ഗ്രാം - അളിയൻസ് (കേരള കൗമുദി), മികച്ച ഹാസ്യ അഭിനേതാവ് - ഉണ്ണി രജൻ പി (മറിമായം), കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം - മഡ് ആപ്പിൾസ് (സംവിധാനം അക്ഷയ് കീച്ചേരി), മികച്ച സംവിധായകൻ - ഫാസിൽ റസാക്ക് (പിറ, അതിര്), മികച്ച നടൻ - ഇർഷാദ് കെ (പിറ), മികച്ച രണ്ടാമത്തെ നടൻ - മണികണ്ഠൻ പട്ടാമ്പി, മികച്ച നടി - കാതറിൻ (അന്ന കരീന, ഫ്ളവേഴ്സ്), മികച്ച രണ്ടാമത്തെ നടി - ജൊളി ചിറയത്ത് (കൊമ്പൽ), മികച്ച ബാല താരം - നന്ദിത ദാസ് (അതിര്,(പട്ടാമ്പി കേബിൾ വിഷൻ)), മികച്ച ഛായാ​ഗ്ര​ഹകൻ - മൃദുൽ എസ് (അതിര് (പട്ടാമ്പി കേബിൾ വിഷൻ)), മികച്ച ദൃശ്യ സംയോജകൻ - റമീസ് (പോസിബിൾ, (കണ്ണൂർ വിഷൻ))‌, മികച്ച സം​ഗീത സംവിധായകൻ - മൂജീബ് മജീദ് (പോസിബിൾ, (കണ്ണൂർ വിഷൻ))‌. പ്രത്യേക ജൂറി പരാമർശത്തിൽ കെ കെ രാജീവ് അർഹനായി (അന്ന കരീന), മഞ്ജു പത്രോസ് - (അളിയൻസ്)
أحدث أقدم