ഇരിട്ടി: അഞ്ച് വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഹയര്‍സക്കെന്‍ഡറി അധ്യാപകനെതിരെ മുഴക്കുന്ന് പോലീസ് പോക്‌സോ ചുമത്തി കേസെടുത്തു. കാക്കയങ്ങാട് പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര വിഷയം പഠിപ്പിക്കുന്ന അധ്യാപകന്‍ എ.കെ ഹസനെതിരെയാണ് പോലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയതിനു ശേഷം അധ്യാപക സംഘടനാ നേതാവ് കൂടിയായ ഹസന്‍ ഒളിവിലാണ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് 5 വിദ്യാര്‍ത്ഥിനികള്‍ അധ്യാപികയോടെ ഹസന്‍ മോശമായി പെരുമാറിയെന്ന് പരാതി പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് വിദ്യാര്‍ത്ഥിനികളില്‍ നിന്നും മൊഴിയെടുത്തതിനു ശേഷം പോക്‌സോ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികളോട് ഇയാൾ ലൈംഗീക താല്‍പര്യത്തോടെ പെരുമാറിയെന്നാണ് പരാതി. സംഭവത്തെ കുറിച്ചു ചൈല്‍ഡ് ലൈന്‍ അന്വേഷണം നടത്തിയിരുന്നു. സ്‌കൂള്‍ അധ്യാപക-രക്ഷാകര്‍തൃ സംഘടനയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായ പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഇരിട്ടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിന് മുന്‍പില്‍ ധര്‍ണ നടത്തിയിരുന്നു. ഇരിട്ടി ഏരിയാ സെക്രട്ടറി ആശ്രിത് ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗം ആദര്‍ശ് അധ്യക്ഷനായി. നേതാക്കളായ ഗീരീഷ്,, സംഗീത്, അക്ഷയ ആദിത്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
അധ്യാപകന്‍ മോശമായി പെരുമാറി; പരാതിയുമായി 5 വിദ്യാര്‍ത്ഥിനികള്‍, കേസെടുത്തതിന് പിന്നാലെ ഒളിവിൽ
jibin
0
Tags
Top Stories