പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി


തിരുവന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്‌ഐ ഉൾപ്പടെയുള്ള യുവജവസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ആ വിവാദ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചത്. ഒക്ടോബർ 30നാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായമാണ്.

أحدث أقدم