മാലെദ്വീപിൽ വൻ തീപിടിത്തം; 9 ഇന്ത്യക്കാർ ഉൾപ്പെടെ 10 മരണം


മാലിദ്വീപ് :  മാലെദ്വീപില്‍ വിദേശ തൊഴിലാളികളുടെ പാർപ്പിട സമുച്ചയത്തിലായ വൻ തീപിടിത്തിൽ ഒൻപത് ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. മാലെദ്വീപ് തലസ്ഥാനത്തെ മാലെയിലുണ്ടായ തീപിടിത്തത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. തീപിടത്തത്തിൽ നശിച്ച കെട്ടിടത്തിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. താഴത്തെ നിലയിലെ വർക്ക് ഷോപ്പിൽ നിന്നാണ് തീപിടത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒൻപതു ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി സ്വദേശിയുമാണ് മരിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.  “ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ളവരുടെ ജീവൻ നഷ്‌ടപ്പെടുത്തിയ മാലെയിലെ ദാരുണമായ തീപിടുത്തത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങൾ മാലിദ്വീപ് അധികൃതരുമായി അടുത്ത ബന്ധം പുലർത്തുന്നു''- മാലെദ്വീപിലെ ഇന്ത്യൻ ഹൈക്കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്.

أحدث أقدم