പി.എഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസം. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു.പെൻഷന് നിശ്ചയിച്ച ശമ്പളപരിധി 15000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. പുതിയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ നാല് മാസം കൂടി സമയം കോടതി അനുവദിക്കുകയും ചെയ്തു.കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാതെ വിരമിച്ചവർക്ക് ഉയർന്ന പെൻഷൻ ലഭിക്കില്ല. പെൻഷൻ നിശ്ചയിക്കുന്നതിന് കണക്കാക്കുക വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വർഷത്തെ ശരാശരി ശമ്പമായിരിക്കും. കേരള ഹൈക്കോടതി വിധിപ്രകാരം ഇത് അവസാനത്തെ 12 മാസത്തിന്റെ ശരാശരിയായിരുന്നു. 1.16 ശതമാനം വിഹിതം തൊഴിലാളികൾ നൽകണമെന്ന 2014 ലെ കേന്ദ്ര സർക്കാരിന്റെ ഭേദഗതിയും സുപ്രീംകോടതി റദ്ദാക്കി.
പി.എഫ് പെന്‍ഷന്‍ കേസ്: തൊഴിലാളികള്‍ക്ക് ആശ്വാസ വിധി
Jowan Madhumala
0
Tags
Top Stories