ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തിയ പത്തനംതിട്ട കാരിത്തോട്ട സ്വദേശി അമരേഷ് ഭവനിൽ പ്രസന്നകുമാറിൻ്റെ ഇന്നോവ കാറിൽ നിന്നുമാണ് പണം കവർന്നത്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
വടക്കെ നടയിൽ ക്ഷേത്ര മൈതാനിയിലാണ് കാർ നിറുത്തിയിട്ടിരുന്നത്.
അയ്യായിരം രൂപയും, തിരിച്ചറിയൽ രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പ്രസന്നകുമാർ പറഞ്ഞു.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.