പോലീസ് വാനും കാറും കൂട്ടിയിടിച്ചു; രണ്ടു പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ


തിരുവനന്തപുരത്ത് പൊലീസ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കിളിമാനൂർ പാപ്പാലയിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരം. തട്ടത്തുമല ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാറും കിളിമാനൂർ ഭാഗത്തേക്ക്‌ വരികയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി.
أحدث أقدم