പാമ്പാടി പോലീസ് ഉദ്യോഗസ്ഥരെ കരിവാരി തേക്കാൻ ശ്രമം !കേരളത്തിലെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി മുൻകാലത്ത് തിരഞ്ഞെടുത്ത പാമ്പാടി പോലീസ് സ്റ്റേഷനെതിരെ വ്യാജ പ്രചരണം


✍️ ജോവാൻ മധുമല 

പാമ്പാടി : ഇന്ന് രാവിലെയാണ് സംഭവങ്ങളുടെ തുടക്കം രാവിലെ അയൽവക്ക തർക്കത്തെ തുടർന്ന് പാമ്പാടി സ്വദേശിനിയായ വീട്ടമ്മ പാമ്പാടി പോലീസിൽ പരാതി നൽകാനെത്തി അതിർത്തി തർക്കം അടിയിൽ കലാശിച്ചതായിരുന്നു പരാതിയുടെ ഉള്ളടക്കം  ..
തുടർന്ന് പരാതിക്കാരിയുടെ ഭർത്താവിനെയും പ്രതിയെയും സ്റ്റേഷനിൽ വിളിച്ച് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുന്നതിനിടയിൽ പരാതിക്കാരിയായ സ്ത്രീ തല കറങ്ങി സ്റ്റേഷനിൽ ഉള്ളിൽ വീണു ഉടൻ തന്നെ ഡ്യൂട്ടിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പോലീസ് ജീപ്പിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു  തുടർന്ന് വിശദ പരിശോധനക്ക് കോട്ടയത്തേയ്ക്ക് ഡ്യൂട്ടി ഡോക്ടർ  പറഞ്ഞ് അയച്ചു
ഇതിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളുടെ തുടക്കം പരാതിക്കാരിയായ  സ്ത്രീയെ സ്റ്റേഷനിൽ നിർത്തിച്ചു എന്നും മറ്റും ആയിരുന്നു ആരോപണങ്ങൾ .പാമ്പാടി പോലീസ് സ്റ്റേഷനിൽ പരാതിക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ പണ്ട് മുതലേ ഉണ്ട് കേരളത്തിലെ പോലീസിന് എതിരെ നിരവധി ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഉന്തിൻ്റെ കൂടെ ഒരു തള്ള് എന്ന മട്ടിൽ സാമൂഹ്യമാധ്യമങ്ങളിൽ ചിലർ ഇതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തി
നിലവിൽ പരാതിക്കാരിയുടെ പരാതിയിൽ  കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ടെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നും സ്റ്റേഷൻ SHO പ്രശാന്ത് ,Si ലിബിമോൻ എന്നിവർ പാമ്പാടിക്കാരൻ  ന്യൂസിനോട് പറഞ്ഞു. മറിച്ചുള്ള അരോപങ്ങൾ തികച്ചും അടിസ്ഥാന രഹിരമാണ് ,,പാമ്പാടി പോലീസ് പരാതിക്കാരിയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ദൃശങ്ങളും പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു ദൃശ്യങ്ങൾ പാമ്പാടിക്കാരൻ ന്യൂസിൻ്റെ യൂറ്റ്യൂബ് ചാനലിൽ കാണാം 
أحدث أقدم