കോട്ടയം: കറുകച്ചാലിൽ അയൽവാസിയുടെ കാറിന് തീ വച്ചതിനെ തുടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കറുകച്ചാൽ ചമ്പക്കര അരുമാലി ചന്ദ്രശേഖരനാ(76)ണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മരണം സംഭവിച്ചത്. അയൽവാസിയായ കണ്ണമ്പള്ളി ടോമിച്ചൻ്റെ കാറിന് തീയിടുന്നതിനിടെയാണ് ചന്ദ്രശേഖരന് പൊള്ളലേറ്റത്. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തു നിന്നും ശബ്ദം കേട്ട് ടോമിച്ചൻ്റെ ഭാര്യ ജെസി നോക്കിയപ്പോഴാണ് കാറിനു തീ പടരുന്നതു കണ്ടത്. ഈ സമയം ശരീരത്തിൽ തീ ആളിക്കത്തിക്കൊണ്ട് ഒരാൾ മുറ്റത്ത് നിന്ന് ഓടിപ്പോകുന്നതും കണ്ടു. ജെസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിലെ തീ അണച്ചത്. തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തിയാണ് പൊള്ളലേറ്റ ചന്ദ്രശേഖരനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചന്ദ്രശേഖരൻ തീയിട്ടതോടെ കാറിൻ്റെ രണ്ട് വാതിലും കത്തി നശിച്ചു. വീടിൻ്റെ ജനാലയിലേയ്ക്കു തീ പടർന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു തീ കെടുത്തുകയായിരുന്നു. അപകടത്തെ തുടർന്നു പരിക്കേറ്റ ചന്ദ്രശേഖരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കറുകച്ചാൽ പോലീസ് കേസെടുത്തു.