ഭാരത് ജോഡോ യാത്രയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പാക് അനുകൂല മുദ്രാവാക്യം ഉയർന്നതായി ബിജിപി. മദ്ധ്യപ്രദേശിൽ നടന്ന റാലിയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം ഉയർന്നതായി ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. ഇതിന്റെ വീഡിയോയും അമിത് മാളവ്യ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

‘രാഹുൽ ഗാന്ധിയുടെ ഭാരത് ‘ജോഡോ’ യാത്രയിൽ പങ്കെടുക്കാൻ റിച്ച ഛദ്ദ, പൊതു അപേക്ഷ നടത്തിയതിന് പിന്നാലെ, ഖാർഗോണിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ ഉയർന്നു. ഐഎൻസി എംപി വീഡിയോ പോസ്റ്റ് ചെയ്യുകയും വാർത്ത പുറത്തുവതോടെ അത് നീക്കം ചെയ്യുകയും ചെയ്തു’ അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. അമിത് മാളവ്യയുടെ ട്വീറ്റിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് രംഗത്ത് വന്നു. ഭാരത് ജോഡോ യാത്രയെ അപകീർത്തിപ്പെടുത്താൻ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുണ്ടെന്നും ‘തിരിച്ചടി’ ഉണ്ടാകുമെന്നും കാൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.
أحدث أقدم