തുറവൂർ (ആലപ്പുഴ) : നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികരായ മൂന്നു പേർ മരിച്ചു. അരൂർ സ്വദേശികളായ കപ്പലിങ്കിൽ ആൽവിൻ (23) കളപ്പുരക്കൽ അഭിജിത്ത് (23), ചന്തിർ വടശേരി സ്വദേശി ബിജോയ് വർഗീസ് (24) എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ അരൂർ കെൽട്രോൺ ജംക്‌ഷനു സമീപം ഞായറാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം.
എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ സ്കൂൾ ബസിലാണ് ബൈക്കിടിച്ചത്. മൃതദേഹങ്ങൾ ലേക്‌ഷോർ ആശുപത്രി മോർച്ചറിയിൽ.