ഇടുക്കി: ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ തന്തയ്ക്കു വിളിച്ച് പ്ലാനിങ് ഓഫീസിലെ ഉദ്യോഗസ്ഥൻ. ഇടുക്കി കളക്ടറേറ്റിലെ 2 ജീവനക്കാർ തമ്മിലാണ് മുഖ പുസ്തകത്തിലൂടെ ഏറ്റുമുട്ടുന്നത്. സർക്കാരിനെ വിമർശിച്ചുകൊണ്ട് പ്ലാനിങ് ഓഫീസിലെ ഉദ്യോഗസ്ഥനായ ജിജിമോൻ ചാക്കോ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് പിന്നാലെയാണ് ഇൻഫർമേഷൻ ഓഫീസറുടെ തന്തയ്ക്ക് വിളിക്കുന്നത്.
നവംബർ രണ്ടിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഉപന്യാസരചന,കഥ കവിത മത്സരങ്ങളിൽ പങ്കെടുത്ത ജില്ലാ പ്ലാനിങ് ഓഫീസിലെ ക്ലർക്ക് ആയ ജിജിമോൻ ചാക്കോയ്ക്ക് മത്സരത്തിന് സമ്മാനം ലഭിച്ചിരുന്നില്ല. ഇത് ടിയാനെ ചൊടിപ്പിക്കുകയും ഇയാൾ ഫേസ്ബുക്കിൽ ഇൻഫർമേഷൻ ഓഫീസിൽ സർവ്വത്ര അഴിമതിയാണ് എന്ന രീതിയിൽ പോസ്റ്റ് ഇടുകയും ചെയ്തു. മത്സരം തുടങ്ങി അരമണിക്കൂറിന് ശേഷം ഹാളിൽ പ്രവേശിച്ച ആൾക്കാണ് ഒന്നാം സമ്മാനം എന്നാണ് ജിജിമോന്റെ വാദം, ഇൻഫർമേഷൻ ഓഫീസിലെ തന്നെ ഏതോ ഒരു ജീവനക്കാരൻ തനിക്ക് സമ്മാനം ഉണ്ടെന്ന് പറഞ്ഞിരുന്നു എന്നും എന്നാൽ ഫലം വന്നപ്പോൾ തനിക്ക് നിരാശപ്പെടേണ്ടി വന്നു എന്നും ആണ് പോസ്റ്റിൽ പറയുന്നത്. ഇതാണ് ഇയാളെ സർവ്വത്ര അഴിമതിയാണ് എന്ന് സർക്കാരിനെതിരെ പോസ്റ്റിടാൻ പ്രേരിപ്പിച്ചത്. ഈ പോസ്റ്റിനു താഴെ ആരെങ്കിലും പറയുന്ന കാര്യങ്ങൾ കേട്ട് വിശ്വസിക്കുന്ന താങ്കളെ വിഡ്ഢി എന്ന് വിളിക്കാൻ സാധിക്കുകയുള്ളു ജില്ലാ ഇൻഫർമേഷൻ ഓഫീസർ സതീഷ് കുമാർ കമൻറ് ചെയ്തു. ഈ കമൻറ് കണ്ട് പ്രകോപിതനായ ജിജിമോൻ ചാക്കോ ഇൻഫർമേഷൻ ഓഫീസറുടെ തന്തയ്ക്ക് വിളിക്കുകയായിരുന്നു. മാത്രമല്ല നേരിൽ കണ്ടാൽ ശരിപ്പെടുത്തി കളയും എന്ന് വധഭീഷണിയും ഇയാൾ മുഴക്കുന്നുണ്ട്. മുൻപ് പല ക്രിമിനൽ കേസുകളിലും പെട്ടിട്ടുള്ള ആളാണ് ഇയാൾ. ഓഫീസിലെ തന്നെ വനിതാ ജീവനക്കാർ ഇയാൾടെ സ്വഭാവ ദൂഷ്യത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിനുമുമ്പും ഇയാൾ ഫേസ്ബുക്കിൽ സർക്കാരിനെതിരെ പലപ്പോഴും പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിലെ കെട്ടിട നിർമ്മാണത്തെ പരസ്യമായി അപമാനിച്ചുകൊണ്ട് കടങ്കഥ രൂപത്തിൽ കവിതയും ഇയാൾ എഴുതിയിട്ടുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഇത്തരം കാര്യങ്ങളിൽ പരാതിയുണ്ടെങ്കിൽ മേലുദ്യോഗസ്ഥനെ അറിയിക്കുക എന്നുള്ളതല്ലാതെ സോഷ്യൽ മീഡിയയിൽ സർക്കാരിനെ കളങ്കപ്പെടുത്തുന്ന തരത്തിൽ ഒന്നും എഴുതരുത് എന്നതാണ് സർവീസ് ചട്ടം. സർക്കാരിനെതിരെ ഇയാൾ ഇട്ട പോസ്റ്റിന് താഴെ സർക്കാരിനെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകളും വന്നു ചേർന്നിട്ടുണ്ട്. താൻ മുൻപ് സൈനിക ഓഫീസർ ആയിരുന്നു എന്നതിൻറെ ബലത്തിലാണ് ഇയാൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്ന് ആരോപണമുണ്ട്. സർക്കാരും വിമുക്ത ഭടന്മാരുടെ സംഘടനയും ഇയാൾക്കെതിരെ നടപടി എടുക്കണം എന്നാണ് ഇടുക്കി കളക്ടറേറ്റിലെ ജീവനക്കാർ ആവശ്യപ്പെടുന്നത്.
പാമ്പാടിക്കാരൻ ന്യൂസിൻ്റെ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ Join ചെയ്യാൻ 944760 1914 എന്ന നമ്പരിൽ ഒരു Hai സന്ദേശം അയക്കുക