സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയവര്‍ക്ക് അവസരം; ചെയ്യേണ്ടത് ഇത്രമാത്രം


സൗദി: സൗദിയിൽ നിന്നും നാട്ടിൽ പോകാൻ സാധിക്കാതെ കുടുങ്ങിയവർക്ക് പോകാൻ സംവിധാനവുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇഖാമ പുതുക്കാന്‍ കഴിയാതെ നിൽക്കുന്നവർക്കും മറ്റു പ്രശ്നങ്ങളിൽപ്പെട്ട് നിൽക്കുന്നവർക്കും വലിയ സാഹയം ആകുന്ന തീരുമാനവുമായാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് എത്തിയിരിക്കുന്നത്. ഹുറൂബ് ഉള്‍പ്പെടെ വലിയ പ്രശ്നത്തിൽപ്പെട്ട് പലരും സൗദിയിൽ കഴിയുന്നുണ്ട്. നാട്ടില്‍ പോകാൻ സാധിക്കാതെ സൗദിയിൽ കഴിയുന്ന പ്രവാസികളെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയക്കാൻ ആണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവസരം നല്‍കുന്നത്. ചെയ്യേണ്ടത് ഇത്രമാത്രം

രണ്ട് ദിവസത്തിനകം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണം. http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa - Registration Form എന്ന ടാഗില്‍ വ്യക്തിയുടെ വിവരങ്ങള്‍ നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കോൺസുലേറ്റ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗദിയിലെ ലോക്ഡൗണിന് മുമ്പ് ഈ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ ഉണ്ടെങ്കിൽ വീണ്ടും ചെയ്യരുത്. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർ കോണ്‍സുലേറ്റുമായി ബന്ധപ്പെടാൻ ആണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കൂടുതല്‍ വിവരങ്ങള്‍ക്ക് +966 556122301 എന്ന വാട്സാപ്പ് നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഈ അവസരം എല്ലാവരും പ്രയേജനപ്പെടുത്തണം എന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
أحدث أقدم