മാര്‍ ആലഞ്ചേരിക്കു തിരിച്ചടി; ഭൂമിയിടപാടു കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാവണം



 *കൊച്ചി :* സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണയ്ക്കു നേരിട്ടു ഹാജരാവണമെന്ന് ഹൈക്കോടതി.കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് തള്ളി. 

തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നതുമായിരുന്നു കര്‍ദിനാളിന്റെ ആവശ്യം. കേസ് മുന്‍പ് മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചപ്പോഴും കര്‍ദിനാള്‍ ഹാജരായിരുന്നില്ല. പല കാരണങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് നേരത്തെഹൈക്കോടതി ശരിവെച്ചിരുന്നു.
أحدث أقدم