ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി; തെരച്ചിലിനെത്തിയ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു


വെബ് ടീം : ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. ചെറുതുരുത്തി സ്വദേശി ഫൈസലാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായി പാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. പൂഴയോരത്ത് മീൻ പിടിക്കാൻ വന്നവരാണ് ഫൈസൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫൈസലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

أحدث أقدم