പാലക്കാട്: കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകൾ നന്ദിനി (21) ആണ് മരിച്ചത്
പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി ഞായറാഴ്ചയാണ് നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ രാത്രി എഴുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി