ഇനി 'ശബ്ദവും' സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

 ന്യൂഡല്‍ഹി : ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. വോയിസ് നോട്ടുകള്‍ സ്റ്റാറ്റസ് ആയി ഇടാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വൈകാതെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.

നിലവില്‍ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ സ്റ്റാറ്റസ് ആയി ഇടാന്‍ സാധിക്കും. ഇതിന് പുറമേ വോയിസ് നോട്ടുകള്‍ കൂടി സ്റ്റാറ്റസ് ആയി ഇടാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. നിലവില്‍ 
കുറച്ച് ഐഒഎസ് ഉപയോക്താക്കള്‍ പരീക്ഷണാര്‍ഥത്തില്‍ ഈ ഫീച്ചര്‍ ഉപയോഗിച്ചു വരുന്നുണ്ട്. 

അധികം താമസിയാതെ എല്ലാവരിലേക്കും ഈ ഫീച്ചര്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ് ആപ്പ്്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകള്‍ വാടസ് ആപ്പ് സ്റ്റാറ്റസ് ആയി ഇടാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. 

മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ ഇതും ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി ഇവ സുരക്ഷിതമായിരിക്കും.
أحدث أقدم