കമന്‍റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത് .
ഇന്നലെ രാത്രി സെന്‍ട്രല്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം. കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് മർദ്ദനത്തിന് ഇരയായത്. അക്രമത്തിനിരയായവരുടെ മറ്റൊരു സുഹൃത്ത് അപകടത്തില്‍പ്പെട്ട് കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ വിദ്യാര്‍ത്ഥിനിക്ക് വേണ്ട വസ്ത്രങ്ങളും മറ്റും നല്‍കിയശേഷം പുറത്തുപോയി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, അവിടേയ്ക്ക് എത്തിയ സംഘം പെണ്‍കുട്ടിയെ കമന്റടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി, പെൺകുട്ടിയെ ആക്രമിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്തു. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.