ന്യൂഡൽഹി : ഗിനിയയിൽ തടവിൽ കഴിയുന്ന ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്താൻ കേന്ദ്ര സർക്കാർ നയതന്ത്ര തലത്തിൽ നീക്കം ആരംഭിച്ചു.
ഇതിനായി ഇന്ത്യൻ കമ്മീഷൻ ജി. സുബ്രഹ്മണ്യത്തെ കേന്ദ്രസർക്കാർ നിയമിച്ചു. കപ്പലിന്റെ യാത്ര സംബന്ധിക്കുന്ന രേഖകൾ നൈജീരിയൻ അധികൃതർക്ക് കമ്പനി കൈമാറി. ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു.
നാവികർ നടത്തിയത് അനധികൃത യാത്രയല്ലെന്നും നൈജീരിയൻ അധികൃതരെ ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചിട്ടുണ്ട്.