തിരുവനന്തപുരം: സ്വർണക്കടത്തുകാരനെന്ന് സംശയിച്ച് മകനെ കസ്റ്റംസ് വിവസ്ത്രനാക്കി പരിശോധിച്ചെന്ന പരാതിയുമായി രാജ്യസഭാ അംഗം എം.പി അബ്ദുൽ വഹാബ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് മകന് ദുരനുഭവമുണ്ടായതെന്ന് എം.പി അബ്ദുൽ വഹാബ് പരാതിയിൽ പറഞ്ഞു. എംപിയുടെ മകനാണെന്നു വ്യക്തമാക്കിയിട്ടും മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ പരിശോധന നടത്തുകയായിരുന്നു. ഇതുസംബന്ധിച്ച് അബ്ദുൽ വഹാബ് എംപി കസ്റ്റംസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എംപി കേന്ദ്ര സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ ഒന്നിന് ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് എംപിയുടെ മകൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് സ്വർണക്കടത്തുകാരനാണെന്ന് സംശയിച്ച് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡയിലെടുത്ത് വിശദമായി പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. എംപിയുടെ മകനാണെന്ന് ആവർത്തിച്ച് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ അത് കണക്കിലെടുത്തില്ല. സ്വർണ കണ്ടെടുക്കാനുള്ള ദേഹപരിശോധനയുമായി അധികൃതർ മുന്നോട്ടുപോയി. ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള എക്സറേ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടു പോയി. തുടർന്ന് കുറ്റക്കാരനല്ല എന്നു കണ്ടെത്തിയതോടെ പോകാൻ അനുവദിക്കുകയായിരുന്നു. അതേസമയം കസ്റ്റംസിന് ലഭിച്ച തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എം.പിയുടെ മകനെ വിവസ്ത്രനാക്കി പരിശോധിച്ചതെന്നാണ് സൂചന. ഇതേ പേരിലുള്ള മറ്റൊരു യാത്രക്കാരനെ ലക്ഷ്യമിട്ടു നടത്തിയ പരിശോധന ആയിരുന്നു ഇതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇപ്പോൾ വിശദീകരിക്കുന്നത്. എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും പാലിച്ചില്ലെന്നും അബ്ദുൽ വഹാബ് എം.പി നൽകിയ പരാതിയിൽ പറയുന്നു.