കോട്ടയം: ജോലിസ്ഥലത്തു നിന്ന് വീട്ടിലേക്കു മടങ്ങിയ യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പനച്ചിക്കാട് മൂലവട്ടം എടുത്തുംകടവില് ലിജുമോന്‍ രാജു (ഉണ്ണി- 25)വീനെ ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം മുപ്പായിക്കാട് സ്വദേശിനിയായ യുവതിയെ ഇയാള്‍ കൊച്ചപ്പന്ചിറ ഭാഗത്തുവച്ച് ആക്രമിക്കുകയായിരുന്നു. യുവതി ഇയാള്‍ക്കെതിരേ മുമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വിരോധം മൂലമാണ് ഇയാള്‍ യുവതിയെ ആക്രമിച്ചത്.
ചിങ്ങവനം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടിയത്. എസ്എച്ച്ഒ ടി.ആര്. ജിജു, എസ്ഐ അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.