ബംഗളൂരു: കര്‍ണാടകയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണ് നാലു പെണ്‍കുട്ടികള്‍ മരിച്ചു. മദ്രസയിലെ കുട്ടികളാണ് മരിച്ചത്.
ബെലഗാവിക്ക് സമീപം കിത്വാഡ് വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച രാവിലെയാണ് ദാരുണ സംഭവം.ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ മദ്രസയില്‍ നിന്നെത്തിയവരാണ് പെണ്‍കുട്ടികളെന്നാണ് റിപ്പോര്‍ട്ട്. 40ഓളം പെണ്‍കുട്ടികളാണ് വിനോദയാത്രയുടെ ഭാഗമായി വെള്ളച്ചാട്ടം കാണാനെത്തിയത്.
ഇതില്‍ അഞ്ച് പെണ്‍കുട്ടികളാണ് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീണത്.
ഒരു പെണ്‍കുട്ടിയെ സമീപവാസികള്‍ രക്ഷിച്ച് ഉടന്‍ ബെലഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.