കോട്ടയം പാമ്പാടിയിൽ പൾസറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപന; യുവാവ് പിടിയിൽ, സുഹൃത്ത് ഓടി രക്ഷപെട്ടു


പാമ്പാടി: പൾസർ എൻഎസ് ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവും എംഡിഎംഎയും വിൽപന. വിൽപനക്ക് എത്തിച്ച 400 മില്ലിഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഒരാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. പൾസർ എൻഎസ് ബൈക്കിൽ കറങ്ങി നടന്ന് കഞ്ചാവും എം.ഡി.എം.എയും വിൽപ്പന നടത്തിയിരുന്ന രണ്ടു യുവാക്കളിൽ ഒരാളാണ് പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാമ്പാടി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ മുക്കാലി കരയിൽ പേങ്ങാനത്ത് വീട്ടിൽ രാജശേഖരൻ മകൻ സന്ദീപ് ശേഖറി(27)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട ചങ്ങനാശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ ടി കരയിൽ കാലായിൽ പുരയിടത്തിൽ കുഞ്ഞ് കുഞ്ഞാപ്പി മകൻ ഷിജോ പി. മാത്യു സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പൾസർ എൻ എസ് ബൈക്കിൽ, എംഡിഎംഎയും കഞ്ചാവും കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പാമ്പാടി എക്സൈസ് റേഞ്ച് പാർട്ടി രഹസ്യ വിവരം നടത്തി വരികയായിരുന്നു. തുടർന്നാണ് മണർകാട് മാലം മണർകാട് -അയർ കുന്നം റോഡിൽ മാലം പാലം ഭാഗത്തെ ഷാപ്പിനു സമീപത്തു നിന്നും പ്രതികളെ പിടികൂടിയത്.


പാമ്പാടിഎക്സൈസ് ഇൻസ്പെക്ർ പി ജെ ടോംസിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ഇന്റലിജൻസ് വിഭാഗം പ്രിവൻ ടീവ് ഓഫീസർമാരായമാരായ രഞ്ജിത്ത് കെ നന്ത്യാട്ട് , പി.ബി ബിജു പാമ്പാടി റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് , അഖിൽ ശേഖർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ സിനി ജോൺ ഡ്രൈവർ സോജി എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
أحدث أقدم